ദുബായിൽ ‘ഓൻറർപ്രണർഷിപ്പ്’ മേക്കേഴ്‌സ് ഫോറം സംഘടിപ്പിച്ചു
യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിൽ ഓൻറർപ്രണർഷിപ്പ് മേക്കേഴ്‌സ് ഫോറം സംഘടിപ്പിച്ചു.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ( GDRFA ) ന്റെ ആഭിമുഖ്യത്തിൽ അൽ ഖവാനീജ് മജ്ലിസിൽ നടന്ന ഫോറത്തിൽ പ്രമുഖ സാമ്പത്തിക വിദഗ്ധർ, വ്യവസായികൾ ,വനിത- സംരംഭകർ അടക്കം നിരവധി പേർ പങ്കെടുത്തു. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്ത ഫോറത്തിൽ, യുവ സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ, സംരംഭകത്വം വികസിപ്പിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ…