
പാസ്പോർട്ട് ടു ദി വേൾഡ്: സൗദിയിൽ പ്രവാസികൾക്കായി രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ
അൽ-ഖോബാറിലും ജിദ്ദയിലും പ്രവാസികൾക്കായി പ്രത്യേക വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ സൗദി ജനറൽ എൻറർടൈമെൻ്റ് അതോറിറ്റി. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് രാജ്യക്കാർക്കാണ് പ്രത്യേക പരിപാടികൾ. പാസ്പോർട്ട്സ് ടു ദി വേൾഡ് എന്ന പേരിലാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾ. കലാവിഷ്കാരങ്ങൾ, രുചി വൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല പ്രദർശനം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. പ്രവാസികളെ അവരുടെ മാത്യരാജ്യവുമായി കൂട്ടിയിണക്കാനും, സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ 9 മുതൽ മെയ്…