ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ; ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം വരുത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ താരമായ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരപയിലെ അവസാന മത്സരത്തിനുള്ള ടീമില്‍ കളിക്കുമെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി ഇന്നലെ പുറത്തിറക്കിയ…

Read More

ഇംഗ്ലണ്ടിനെ തകർത്ത് ട്വൻ്റി-20 പരമ്പര പിടിച്ച് ഇന്ത്യ ; നാലാം മത്സരത്തിൽ ഇന്ത്യൻ വിജയം 15 റൺസിന്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ,…

Read More

ആദ്യ ട്വൻ്റി-20 യിൽ ഇന്ത്യയോട് ഇംഗ്ലണ്ട് തോറ്റതിന് കാരണം പുകമഞ്ഞെന്ന് ഹാരി ബ്രൂക്ക്

ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണം പുകമഞ്ഞെന്ന് കുറ്റപ്പെടുത്തി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. കൊല്‍ക്കത്തയിലെ പുകമഞ്ഞില്‍ ഇന്ത്യൻ സ്പിന്നര്‍മാരുടെ പന്തുകള്‍ മനസിലാക്കാന്‍ കഴിയാതിരുന്നതാണ് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചക്ക് കാരണമായതെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഹാരി ബ്രൂക്കിനെയും ജോസ് ബട്‌ലറെയും ലിയാം ലിവിംഗ്‌സ്റ്റണെയും വീഴ്ത്തി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തി മികച്ച ബൗളറാണെന്നും എന്നാല്‍ കൊല്‍ക്കത്തയിലെ പുകമഞ്ഞ് കാരണം വരുണിന്‍റെ ഗൂഗ്ലികള്‍…

Read More

ഇന്ത്യ-ഇംഗ്ലണ്ട് ട്വൻ്റി-20 പരമ്പര ; രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും , ഒപ്പമെത്താൻ ഇംഗ്ലണ്ട് , മത്സരം ചെന്നൈയിൽ

ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്താനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റിൽ സീനിയർ ടീമിനെ അലട്ടുന്ന പ്രശ്നങ്ങളൊന്നും ടി 20യിലെ യുവസംഘത്തിനില്ല. ആദ്യ മത്സരത്തിലെ വിജയം ആധികാരികമായിരുന്നു. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 132 റൺസിന് ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടി. ഓപ്പണർ അഭിഷേക് ശർമ കത്തിക്കയറിതോടെ പതിമൂന്നോവറിൽ കളി കഴിഞ്ഞു.ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ…

Read More

ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു ; ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കും

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കും. അതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയിലും ഷമി കളിക്കും. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പുറത്തായ വെറ്ററന്‍ പേസര്‍, അടുത്തിടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ലോകകപ്പിന് ശേഷം കാലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയെ എന്‍സിഎ മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. അതേസമയം, ആകാശ് ദീപിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാംപ്യന്‍സ് ട്രോഫിയും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന്…

Read More

ഇംഗ്ലണ്ടിന് എതിരായ ഏകദിന,ട്വൻ്റി പരമ്പര ; ജസ്പ്രീത് ബുംറ കളിക്കില്ല

അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിന് മുന്നോടിയായി ഈ മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബുമ്രയെ വൈസ് ക്യാപ്റ്റനാക്കുമെന്നും സൂചനയുണ്ട്. ബുമ്രക്ക് വിശ്രമം അനുവദിക്കുമെങ്കിലും വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും. ടി20 ക്രിക്കറ്റില്‍…

Read More

പാകിസ്ഥാന്‍ ടീമില്‍ വമ്പൻ അഴിച്ചു പണി; ബാബര്‍ അസമും, നസീം ഷായും, ഷഹീന്‍ അഫ്രീദിയുമെല്ലാം പുറത്ത്!

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചു പണി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്നു ഒഴിവാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 500നു മുകളില്‍ റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ തോറ്റിരുന്നു. പിന്നാലെ വന്‍ വിമര്‍ശനമാണ് മുന്‍ താരങ്ങളടക്കം ടീമിനെതിരെ ഉയര്‍ത്തിയത്. പിന്നാലെയാണ് മുന്‍ രാജ്യാന്തര അംപയറായ അലിം ദാര്‍ ഉള്‍പ്പെടുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയത്. ആദ്യ ടെസ്റ്റില്‍…

Read More

പരമ്പരക്കായി ബെന്‍ സ്‌റ്റോക്‌സ് ടീമിൽ തിരിച്ചെത്തി; 2 മാറ്റവുമായി രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ മുതല്‍ മുള്‍ട്ടാനിൽ ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് അവസാനം കളിച്ച നാല് ടെസ്റ്റുകളില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് സ്‌റ്റോക്‌സ് വിട്ടു നിന്നിരുന്നു. സ്‌റ്റോക്‌സിനു പകരം ഒലി പോപ്പാണ് ടീമിനെ നയിച്ചത്. പേസര്‍മാരായ ഗസ് അറ്റ്കിന്‍സന്‍, ക്രിസ് വോക്‌സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഡുറം കൗണ്ടി…

Read More

ഇംഗ്ലണ്ടിന് നേരെ ബസ്‌ബോള്‍ തന്ത്രവുമായി പാകിസ്ഥാന്‍; 1524 ദിവസങ്ങൾക്കൊടുവിൽ ഷാന്‍ മസൂദ് സെഞ്ച്വറി അടിച്ചു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സെഞ്ച്വറിയുമായും ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ പുറത്തെടുത്തിരിക്കുകയാണ് ഒരറ്റത്ത് അബ്ദുല്ല പാകിസ്ഥാന് പ്രതിരോധം തീർത്തപ്പോൾ മറുവശത്ത് ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. നിലവില്‍ താരം…

Read More

പരിക്കേറ്റ കാലുമായി മുടന്തി ക്രീസിലെത്തി ടോം ബാന്‍ഡൻ; അസാമാന്യ ഇച്ഛാശക്തി

പരിക്കേറ്റ കാലുമായി ക്രീസില്‍ എത്തി ചെറുത്തു നിന്നുകൊണ്ട് ടീമിന്റെ ലീഡ് ഉയർത്തി സോമര്‍സെറ്റ് കൗണ്ടി ടീം ബാറ്റര്‍ ടോം ബാന്‍ഡന്‍. സറെക്കെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അസാമാന്യ ദൃഢനിശ്ചത്തിനും ഇച്ഛാശക്തിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പത്താമനായാണ് താരം ക്രീസിലെത്തിയത്. പിന്നാലെ ടീമിന്റെ നിര്‍ണായക ലീഡ് ഉയര്‍ത്തി, പുറത്താകാതെ നില്‍ക്കുകയാണ്. ക്രെയ്ഗ് ഓവര്‍ട്ടന്റെ പ്രതിരോധത്തിനു ബലം കൂട്ടാനാണ് ബാന്‍ഡന്‍ ക്രീസില്‍ നിന്നത്. ബാന്‍ഡന്‍ 28 പന്തില്‍ 28 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 4 ഫോറുകളും ബാന്‍ഡന്‍ ഇന്നിങ്‌സില്‍ കൂട്ടിചേര്‍ത്തു….

Read More