വിസി നിയമനത്തിനുള്ള ​ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റം; ആർ ബിന്ദു

വിസി നിയമനത്തിനുള്ള ​ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ അതിന്റെ നിയമസാധുത പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. കാവിവൽക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാർ കാവിവൽക്കരണത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തികൊണ്ടിരിക്കുന്നത്….

Read More

‘സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും പൊളിച്ചു നീക്കണം’; ഹൈക്കോടതി

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്. അനധികൃത ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.  സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമിച്ചത് കണ്ടെത്താൻ…

Read More

ക്രൂരം മജിസ്ട്രേറ്റിൻറെ വിനോദം; പരാതിയുമായി എത്തിയ ഗ്രാമീണനെ ഓഫീസിൽ കോഴിയെപ്പോലെ മുട്ടുകുത്തിച്ചു, ഞെട്ടിക്കുന്ന വീഡിയോ

ഉത്തർപ്രദേശിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം അതിദാരുണമായിപ്പോയെന്ന് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നു. ബറേലിയിലെ മിർഗഞ്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റി (എസ്ഡിഎം)ൻറെ ക്രൂരവിനോദമാണ് വിവാദമായത്. വീഡിയോ ആരുടെയും കരളലിയിക്കുന്നതാണ്. തൻറെ ഓഫീസിൽ പരാതിയുമായി എത്തിയ സാധാരണക്കാരനായ ഗ്രാമീണനോട് ഉദിത് പവാർ എന്ന മജിസ്ട്രേറ്റ് അതിക്രൂരമായാണു പെരുമാറിയത്. കോഴിയെപ്പോലെ നിലത്ത് മുട്ടുകുത്തി ഇരിക്കാൻ ആജ്ഞാപിക്കുകയായിരുന്നു മജിസ്ട്രേറ്റെന്നാണ് ആരോപണം. മജിസ്ട്രേറ്റ് തൻറെ ഓഫീസിലെ കസേരയിൽ ഇരിക്കുന്നതും പരാതിക്കാരൻ കോഴിയെപ്പോലെ ക്രൂരനായ ന്യായാധിപൻറെ മുന്പിൽ മുട്ടുകുത്തി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഗ്രാമീണനെ ക്രൂരമായി ഉപദ്രിക്കുന്നതും ആസ്വദിക്കുകയും…

Read More

അസമിൽ കയ്യേറ്റം ആരോപിച്ച് വീടുകൾ പൊളിച്ച് നീക്കാൻ ശ്രമം; അർദ്ധനഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ

അസമിലെ സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ അർദ്ധ നഗ്നരായി പ്രതിഷേധവുമായി രംഗത്തെത്തിയത്. സില്‍സാക്കോ ബീല്‍ പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തിൽ അവര്‍ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രണ്ട് സ്ത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. അടിവസ്ത്രത്തില്‍ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ഉടന്‍ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെസിബി ഉപയോഗിച്ച് പ്രതിഷേധിച്ചവരുടെ…

Read More

ചെലവന്നൂർ കായൽ ഭൂമി കയ്യേറ്റം; ജയസൂര്യക്ക് വിജിലൻസ് കോടതി സമൻസയച്ചു

കൊച്ചി ചെലവന്നൂർ കായൽ തീരത്തെ ഭൂമി കയ്യേറിയെന്ന കേസിൽ നടൻ ജയസൂര്യക്ക് സമൻസയച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സമൻസ് അയച്ചത്. കോർപറേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബർ 29- ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കായൽ തീരം കയ്യേറിയെന്ന പരാതി ശരിവെച്ചുകോണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു ആറുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 13നാണ് കൊച്ചി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. കായൽഭൂമി…

Read More