
ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ ലഷ്‌കർ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്. ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ് നടന്നതായും റിപ്പോർട്ടുണ്ട്….