
ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് കോടതി
പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി. പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍ ജഡ്ജി വില്യം അല്‍സാപ് ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടു. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശിച്ചു. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച രീതികളെ ജഡ്ജി നിശിതമായി വിമര്‍ശിച്ചു. ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റും അതിന്റെ താത്കാലിക ഡയറക്ടർ ചാള്‍സ് എസെലും നടത്തിയ പിരിച്ചുവിടലുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ജഡ്ജി കണ്ടെത്തി….