
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരില്‍ ഓയിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസിൽ കീഴടങ്ങി. ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ഇയാൾ. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി പേരാമംഗലം മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങുകയായിരുന്നു.