
കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; ആളപായമില്ല; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നു.അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി.എങ്ങനെയാണ് പുക ഉയർന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. മെഡിക്കൽ കോളേജിൽ ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. നിലവിൽ നഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.രാത്രി 8 മണിയിടെയാണ് അപകടം ഉണ്ടായത് തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുന്നത് തുടരുകയാണ്. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത…