മ്യാൻമാറിലെ ഭൂചലനം; നൂറുകണക്കിന് പേർ മരിച്ചു

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് റുപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായും റിപ്പോർട്ടുകളുണ്ട്. റിക്ട‍ർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്….

Read More