ഇലോണ്‍ മസ്‌കിന്റെ എക്‌സ് എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി; ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ട് എഐ എന്ന വിശേഷണം’

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി, ചൈനയുടെ ഡീപ്‌സീക്ക് എന്ന ചാറ്റ്‌ബോട്ടുകളെ മറികടക്കാന്‍ ഇലോണ്‍ മസ്‌കിന്റെ എക്‌സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ആണ് ഇലോണ്‍ മസ്‌ക് ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കിയത്. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണമാണ് ഇലോണ്‍ മസ്‌ക് എക്‌സ്എഐ ഗ്രോക്ക്-3 മോഡലിന് നല്‍കിയിരിക്കുന്നത്. മാത്ത്‌സ്, സയന്‍സ്, കോഡിംഗ് ബെഞ്ച്മാര്‍ക്ക് എന്നീ മേഖലകളില്‍ ഗ്രോക്ക്-3, ആല്‍ഫബറ്റിന്റെ ജെമിനി, ഡീപ്സീക്കിന്റെ വി3, ഓപ്പണ്‍ എഐയുടെ ജിപിടി-4o എന്നിവയെ പിന്നിലാക്കുന്നു എന്ന്…

Read More

പണി നല്‍കാനൊരുങ്ങി മസ്‌ക്; എക്സിനായി സൈന്‍ അപ്പ് ചെയ്യാന്‍ ഇനി ഫീസ് നല്‍കേണ്ടി വരും

പുതുവര്‍ഷത്തില്‍ പുത്തന്‍ മാറ്റങ്ങളുമായി എത്തുകയാണ് എക്സ്. ഇലോണ്‍ മസ്‌ക് എക്സില്‍ ചില മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചില സൂചനകളില്‍ നിന്നാണ് ഈ കാര്യങ്ങള്‍ പുറത്ത് വരുന്നത്. പ്രധാന ടൈംലൈനിലെ പോസ്റ്റുകളില്‍ നിന്ന് തീയതി സ്റ്റാമ്പുകള്‍ നീക്കം ചെയ്യലും പുതിയ ഉപയോക്താക്കള്‍ക്കായി എട്ട് ഡോളര്‍ സൈന്‍-അപ്പ് ഫീസും വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഈ നിര്‍ദിഷ്ട മാറ്റങ്ങള്‍ വഴി…

Read More

മനുഷ്യന് സൂപ്പര്‍പവര്‍…!; മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ചതായി ഇലോണ്‍ മസ്‌ക്

മനുഷ്യന് സൂപ്പർ പവർ വേണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് കോടീശ്വരനായ ഇലോണ്‍ മസ്‌ക്. അതിനാലാണ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് ഉപകരണമായ ന്യൂറാലിങ്ക് ശ്രദ്ധനേടുന്നതും. ഇപ്പോഴിതാ ഒരു മനുഷ്യനില്‍ കൂടി ന്യൂറാലിങ്ക് സ്ഥാപിച്ചതായി പറയുകയാണ് മസ്‌ക്. ഇത് മൂന്നാം തവണയാണ് മനുഷ്യരില്‍ ന്യൂറാലിങ്ക് സ്ഥാപിക്കുന്നത്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ലക്ഷ്യമിട്ട് മസ്‌ക് തുടക്കമിട്ട ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആണ് ന്യൂറാലിങ്ക്. ഇവര്‍ വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനാവും….

Read More

‘കെക്കിയസ് മാക്സിമസ്’; സോഷ്യല്‍ മീഡിയയില്‍ പേരു മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സമൂഹമാദ്ധ്യമങ്ങളില്‍ എക്സില്‍ തന്റെ പ്രൊഫൈല്‍ നെയിം മാറ്റി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് എന്ന പേര് ‘കെക്കിയസ് മാക്സിമസ്’ എന്നാക്കി മാറ്റിയിരിക്കുകയാണ് മസ്‌ക്. പേര് മാത്രമല്ല, പേരിനൊപ്പം അദ്ദേഹം തന്റെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടുണ്ട്. വീഡിയോ ഗെയിം ആയ ജോയ്സ്റ്റിക്കിലെ ‘പെപ്പെ ദി ഫ്രോഗ്’ ആണ് ഇലോണ്‍ മസ്‌കിന്റെ പുതിയ പ്രെെൈാഫല്‍ ചിത്രം. എന്നാല്‍ ഈ പുതിയ മാറ്റം എന്തിനാണെന്ന ചര്‍ച്ചകാണ് ഇപ്പോള്‍ നടക്കുന്നത്. ഇലോണ്‍ മസ്‌ക് എന്തിനാണ് എക്സില്‍ തന്റെ പ്രൊഫൈല്‍…

Read More

ഒറ്റ ദിവസം ഇന്ത്യ എണ്ണിയത് 64 കോടി വോട്ട്; യുഎസ് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു: ഇലോൺ മസ്ക്

ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ്. “ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. തിരഞ്ഞെടുപ്പു കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയ ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’ ഇതായിരുന്നു മസ്കിന്റെ എക്സിലെ പോസ്റ്റ്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും…

Read More

ഇലോൺ മസ്കിന് സുപ്രധാന ചുമതല നൽകി ഡൊണാൾഡ് ട്രംപ് ; ഒപ്പം ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും

വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് വരുന്ന ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. ‘ഡോഗ്’ എന്നാണ് വകുപ്പിന്റെ ചുരുക്കപ്പേര്. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു. സർക്കാരിൻ്റെ…

Read More

ചരിത്രമെഴുതി സ്‌​പേ​സ് എ​ക്‌​സിന്‍റെ സ്റ്റാ​ര്‍ഷി​പ്പ്; റോ​ക്ക​റ്റിന്‍റെ ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരിച്ചിറക്കി, വിഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്

സ്‌​പേ​സ് എ​ക്‌​സ് നി​ര്‍മി​ച്ച ക്രൂവില്ലാത്ത കൂ​റ്റ​ന്‍ റോ​ക്ക​റ്റായ സ്റ്റാ​ര്‍ഷി​പ്പി​ന്‍റെ പരീക്ഷണ വിക്ഷേപണം സമ്പൂർണ വിജയം. സ്റ്റാർഷിപ്പിന്‍റെ അഞ്ചാം പരീക്ഷണ വിക്ഷേപണമാണ് ടെക്സാസിലെ സ്‌​പേ​സ് എ​ക്‌​സിന്‍റെ സ്റ്റാർബേസിൽ നടന്നത്. വിക്ഷേപണത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം റോക്കറ്റിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചു. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി ലോഞ്ച് പാഡിൽ തിരിച്ചിറക്കി. അതേടൊപ്പം, റോക്കറ്റിന്‍റെ രണ്ടാം ഭാഗം ബഹിരാകാശ യാത്രക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. വിക്ഷേപണത്തറയിൽ ഘടിപ്പിച്ച റോബോട്ടിക് ആയുധങ്ങൾ (ചോപ്സ്റ്റിക്) ഉപയോഗിച്ചാണ് 232…

Read More

സ്റ്റാര്‍ഷിപ്പ് രണ്ട് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് കുതിക്കും; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാര്‍ഷിപ്പ് ദൗത്യം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. അടുത്ത എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ സഞ്ചാരികളില്ലാത്ത സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് ഏറ്റവും കുറഞ്ഞ അളവില്‍ ഇന്ധനം ഉപയോഗിച്ച് പേടകത്തെ എത്തിക്കാന്‍ പറ്റിയ സമയത്തെയാണ് എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ എന്ന് വിളിക്കുന്നത്. ഓരോ 26 മാസം കൂടുമ്പോഴാണ് ഈ സമയം വരുന്നത്. ചൊവ്വയില്‍ ഇറങ്ങാനുള്ള സ്റ്റാര്‍ഷിപ്പിന്റെ കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഈ…

Read More

ബ്രസീലില്‍ കോടതി വിധി അനുസരിക്കാന്‍ എക്സ്; വിലക്കിന് വഴങ്ങി മസ്‌ക്

സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമായ എക്‌സ് നിരോധിക്കാനുള്ള ബ്രസീല്‍ സുപ്രീം കോടതിയുടെ വിധി അനുസരിക്കാനൊരുങ്ങി കമ്പനി. ഇതോടെ ഇനി ബ്രസീലിന്റെ പരിധിയ്ക്കുള്ളില്‍ എക്‌സ് ലഭിക്കാതെയാകും. ഇലോണ്‍ മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ നെറ്റ്‌വര്‍ക്കിലും എക്‌സ് ഇനി ലഭിക്കില്ല. എക്‌സ് ബ്രസീലിൽ വിലക്കാൻ ഉത്തരവിറക്കിയ സുപ്രീം കോടതി ജഡ്ജി അലക്‌സാന്ദ്രേ ഡി മാറേസിനെ ഇലോണ്‍ മസ്‌ക് പരസ്യമായി വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 2-നും ഈ ഉത്തരവില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതി തയ്യാറായില്ല. മാത്രമല്ല ബ്രസീലിയന്‍ പ്രസിഡന്റ് യുയിസ്…

Read More

പണം ഉണ്ടെന്ന് കരുതി കോടതിയെ അവഹേളിക്കരുത്; മസ്‌കിനെതിരെ ബ്രസീൽ പ്രസിഡന്റ്

സുപ്രീം കോടതി ഉത്തരവുകളെ ഇലോൺ മസ്‌ക് ബഹുമാനിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ബ്രസീലിൽ നിരോധന ഭീഷണി നേരിടുകയാണ് എക്സ്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് എക്സിന് താൽക്കാലിക് വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ലോകത്ത് എവിടെ…

Read More