ഹൈകോടതി ഉത്തരവിന് സ്റ്റേ; കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ  കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും  മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.  മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ…

Read More

ആനകളുടെ എഴുന്നള്ളിപ്പ് ; സുപ്രധാനമായ മാർഗ നിർദേശങ്ങളുമായി കേരള ഹൈക്കോടതി

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ്‌ എ കെ…

Read More

2024ൽ മാത്രം പിടികൂടിയ 21 ആനകൾ ചരിഞ്ഞു; അനുമതിയില്ലാതെ ആനകളെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാനാകില്ല: ഹൈക്കോടതി

അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2024ൽ മാത്രം പിടികൂടിയ 21 ആനകളാണ് ചരിഞ്ഞത്. 2018ൽ മുതൽ 2021 വരെ പിടികൂടിയ ആനകളിൽ 40ശതമാനം  ചരിഞ്ഞുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല. പുറത്ത്…

Read More

100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല; ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ

ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ജനങ്ങളെ ആനകൾക്ക് സമീപത്തു…

Read More

കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല

കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല. പെർഫോമിങ് ലൈസൻസുള്ള ആനകൾ കുറവായതാണ് കാരണം. ടിക്കറ്റ് വെച്ചുള്ള വിനോദപരിപാടികൾക്ക് പെർഫോമിങ് ലൈസൻസുള്ള ആനകളെ പാടുള്ളൂ. കേരളത്തിൽ 423 നാട്ടാനകൾ ഉള്ളതിൽ 25 എണ്ണത്തിനെ ഈ ലൈസൻസുള്ളൂ. നീരുകാലവും വർഷം അഞ്ചുമാസത്തോളം തുടരുന്ന ഉത്സവപരിപാടികളും കഴിഞ്ഞ് സിനിമാഷൂട്ടിങ്ങിനുകൂടി ഇവയെ കൊണ്ടുപോകാൻ പറ്റില്ല. ആനകൾക്ക് വിശ്രമകാലം ആവശ്യമായതിനാൽ ഉടമകൾക്കും ഇപ്പോൾ ഷൂട്ടിങ്ങിന് വിടാൻ വലിയ താത്‌പര്യം ഇല്ല. രണ്ടുവർഷത്തിനിടെ മലയാളസിനിമയിൽ ആനകൾ കാര്യമായി വരുന്നില്ല. കൂടുതൽ ആനകളെ ഷൂട്ടിങ്ങിന് വേണമെങ്കിൽ തായ്‌ലന്റ്,…

Read More

25 ലക്ഷം രൂപയുടെ ഇൻഷുറൻസ്; ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്

ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകർപ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകും. പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാൻ പാടില്ലെന്ന് വ്യവസ്ഥകളിലുണ്ട്. ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പും അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂർ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി…

Read More

കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണം; വിഷയത്തിൽ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമതിച്ചു

തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമതിച്ചു. ഇത്തരം കാര്യങ്ങളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്നത് ഹൈക്കോടതി ജഡ്ജിമാര്‍ക്കാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. തങ്ങള്‍ ഉത്തരവ് പുറപ്പടുവിച്ചാല്‍ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് 2012 ലെ കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണെന്ന് ആരോപിച്ച് തിരുവമ്പാടി സ്വദേശി…

Read More

അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലായ് ആറിന് പരിഗണിക്കു

തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലായ് ആറിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ ഒന്നും സംഭവിക്കില്ലെന്നും ആനകള്‍ ശക്തരാണെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.കെ. മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ‘വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും അതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സഘടനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും…

Read More

ആന ഒരു ഭീകരജീവിയാണോ..?

ആനകളെ കാണാം ട്രക്കിങ്ങും നടത്താം..! ആന എന്നും അദ്ഭുതവും കൗതുകവുമാണ്. ഉത്സവങ്ങളില്‍ നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന ആനയെ കാണാന്‍ തന്നെ എന്തൊരു ചന്തമാണ്! പേരും പെരുമയുള്ള എത്രയോ ആനകളുണ്ട് കേരളത്തില്‍. ആനകള്‍ക്ക് ഫാന്‍സ് ക്ലബ് ഉള്ള നാടുകൂടിയാണ് കേരളം. ഉത്സവപ്പറമ്പുകളില്‍ തങ്ങളുടെ പ്രിയപ്പെട്ട കരിവീരന്മാരെ കാണാനും സെല്‍ഫി എടുക്കാനും കൊതിക്കുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും! ആനയുടെ കൂടെ ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടോ..? അങ്ങനെയൊരു ആഗ്രമുണ്ടെങ്കില്‍ മടിക്കേണ്ട എറണാകുളം ജില്ലയിലെ കപ്രിക്കാട് ഗ്രാമത്തിനടുത്ത് അഭയാരണ്യം എന്ന…

Read More