തൃശൂരില്‍ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ ആനന്ദപുരത്ത് കള്ള് ഷാപ്പിൽ ജേഷ്ഠൻ അനുജനെ തലക്കടിച്ചു കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദുകൃഷ്ണനെ അർധ സഹോദരൻ വിഷ്ണുവാണ് കൊലപ്പെടുത്തിയത്. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. വിഷ്ണുവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 7:30 ഓടു കൂടിയായിരുന്നു സംഭവം നടന്നത്. യദു ആനന്ദപുരത്തെ കള്ള് ഷാപ്പിൽ മദ്യപിച്ചിരിക്കുകയായിരുന്നു. ഈ സമയം അവിടേക്ക് എത്തിയ വിഷ്ണു യദുവുമായി വാക്കു തർക്കത്തിലേർപ്പെട്ടു. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം.വിഷ്ണുവിന്റെ രണ്ടാം അച്ഛന്‍റെ മകനാണ് യദു…

Read More