
ദുബൈയിൽ ഈദ് ആഘോഷിക്കാൻ കുടുംബങ്ങൾക്ക് നാല് ബീച്ചുകൾ
പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കുടുംബങ്ങൾക്ക് മാത്രമായി നാല് പൊതു ബീച്ചുകൾ അനുവദിച്ച് ദുബൈ മുനിസിപ്പാലിറ്റി. ജുമൈറ ബീച്ച് 2, 3, ഉമ്മുസുഖൈം 1, 2 എന്നീ ബീച്ചുകളിലാണ് കുടുംബങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത്. ആഘോഷങ്ങൾക്കായി കുടുംബ സൗഹൃദപരമായ ബീച്ച് മേഖലകൾ അനുവദിക്കുന്നതിലൂടെ എല്ലാ സമൂഹത്തിലെയും അംഗങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും ഉയർത്തുകയാണ് ലക്ഷ്യം. പൊതു അവധി ദിവസങ്ങളിലും ഉത്സവ അവസരങ്ങളിലും ബീച്ചുകളിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഈദ് കാലയളവിൽ കുടുംബങ്ങൾക്കായി ചില പൊതു ബീച്ചുകൾ നിശ്ചയിക്കുന്നത് സന്ദർശകരുടെ…