
സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ 12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി
സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമനത്തിൽ നിർണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ 12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി…