കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി മഹേഷ് ബാബുവിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഏപ്രിൽ 27 ന് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ചാണ് നടപടി. സായ് സൂര്യ ഡെവലപ്പേഴ്‌സ് മഹേഷ് ബാബുവിന് 5.9 കോടി രൂപ നൽകിയതായി ഇ.ഡി വൃത്തങ്ങൾ പറയുന്നു. ഔദ്യോഗിക ബാങ്കിങ്…

Read More

കെ രാധാകൃഷ്‌ണനുള്ള ഇഡി സമൻസ് ഗൂഢാലോചനകളുടെ തുടർച്ച; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എംവി ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പാർട്ടിയേയും സംസ്ഥാന സർക്കാരിനെയും ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ്. സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാരിൻ്റെയും കേന്ദ്ര ഏജൻസികളുടെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂലധന ശക്തികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള സഹകരണ മേഖല കൈക്കലാക്കി…

Read More

മസാല ബോണ്ട് കേസ്: ഇഡി സമൻസിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്

മസാല ബോണ്ട് കേസിൽ ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചത്. മസാലബോണ്ട്–കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്. ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐസക് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെ ഐസക് നല്‍കിയിട്ടുള്ള…

Read More

‘ഇതൊക്കെ വടക്കേ ഇന്ത്യയില്‍ നടക്കും, ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ?’ ഇഡി സമന്‍സില്‍ പ്രതികരിച്ച് തോമസ് ഐസക്ക്

മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും ഇത് കേരളമാണെന്നോര്‍ക്കണമെന്നും തോമസ് ഐസക്. കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ് അയച്ച സാഹചര്യത്തിലാണ് പ്രതികരണം. ഏപ്രില്‍ 2ന് ഹാജരാകണമെന്ന് അന്ത്യശാസനയോടെയുള്ള നോട്ടീസ് കിട്ടിയെന്നും തോമസ് ഐസക്ക് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയിലിരിക്കുന്ന കേസില്‍ കൂടുതല്‍ പറയാനില്ലെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു.ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തെരഞ്ഞെടുപ്പ്…

Read More

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടിസ്, 18ന് ഹാജരാകാന്‍ നിര്‍ദേശം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡിയുടെ നോട്ടിസ്. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം. മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ്…

Read More

കിഫ്ബി കേസിൽ ഇഡി സമൻസുകൾ കോടതി തടഞ്ഞു; അന്വേഷണം തുടരാം

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്. ഇതിന് പുറമെ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം…

Read More