കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍…

Read More

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് ; രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ്

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ്. കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക. കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് സ്ഥിരപ്പെടുത്തണമെന്ന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി വിധി…

Read More

എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

ആം ആദ്മി എംപി സഞ്ജയ് സിംഗിൻറെ ദില്ലിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ദില്ലി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന ദിവസമാണ് സിംഗിന്റെ വസതിയിൽ റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിൻറെ വസതിയിൽ എത്തിയത്. നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യ നയത്തിൽ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും…

Read More

മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് ഡയരക്ടറേറ്റ്(ഇ.ഡി) റെയ്ഡ്. വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലാണു പരിശോധന നടക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണു വിവരം. കൊച്ചിയിൽനിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തൃശൂരിലെ തന്നെ ചില ബിനാമികളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണു വിവരം. കോടികളുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികളുടെ മൊഴിയെടുക്കലടക്കം നടന്നിരുന്നു….

Read More