
സമ്പദ് വ്യവസ്ഥയിൽ കരുത്ത് തെളിയിച്ച് ദുബൈ; പുതിയ കണക്ക് പ്രകാരം ദുബൈ കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം
ലോകത്തെ ഊർജസ്വലമായ സമ്പദ് വ്യവസ്ഥയാണെന്ന് തങ്ങളുടേതെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് ദുബൈ. ഈ വർഷം രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ദുബൈ എമിറേറ്റ് കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റമാണ്. ആദ്യ ആറു മാസത്തെ ആകെ വളർച്ച 3.2 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗതാഗത, സംഭരണ മേഖലകളാണ് മറ്റെല്ലാ വ്യവസായങ്ങളെയും പിന്തള്ളി വലിയ വളർച്ച കൈവരിച്ചത്. 10.5 ശതമാനമാണ് ഈ മേഖലകൾ കൈവരിച്ച നേട്ടമെന്ന് സർക്കാർ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. കര, സമുദ്ര, വ്യോമ ഗതാഗതവും ലോജിസ്റ്റിക്സ് രംഗവും…