ഡൽഹിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം; പ്രഭവ കേന്ദ്രം സിവാൻ: റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബിഹാറിലുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0  തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

Read More

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി: റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

പുലർച്ചെ 5.36ഓടെ ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പലരും വീടുകൾ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു. ഭൂകമ്പത്തിന് പിന്നാലെ ഡൽഹിയിലെ രാഷ്ട്രീയ നേതാക്കളും എക്‌സിലൂടെ പ്രതികരിച്ചു.  ബിജെപി നേതാവ് തജീന്ദർ…

Read More

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി: ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്

നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി ഇന്നുരാവിലെ 6.35നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി ബീഹാർ, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ടിബറ്റ് മേഖലയിൽ 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ…

Read More

ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

തലസ്ഥാന നഗരിയോട് ചേര്‍ന്നുള്ള ആമിറാത്ത് വിലായത്തില്‍ നേരിയ ഭൂചലനം അുനുഭവപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഭൂചലനം ഉണ്ടായതായി അറിയിച്ചത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം10.49ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 0.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. മസ്‌കത്തില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Read More

ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്; കാലിഫോർണിയ തീരത്ത് ജാ​ഗ്രത

അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് ഭൂചലനം. റിക്ടർ സ്‌കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം.‌ പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. 

Read More

തെലങ്കാനയിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദിന്‍റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പല ഇടങ്ങളിലും…

Read More

പാകിസ്ഥാനില്‍ ഭൂകമ്പം; 5.8 തീവ്രത രേഖപ്പെടുത്തി, ഉത്തരേന്ത്യയിലും പ്രകമ്പനം

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പാകിസ്ഥാനില്‍ പെഷാവര്‍, ഇസ്ലാമാബാദ്, ലഹോര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.58 നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നിരവധി പേര്‍ സാമൂഹ്യമധ്യമങ്ങളില്‍ പ്രതികരിച്ചു.ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് നേരിയ ഭൂചലനം ഉണ്ടാകുന്നത്. ഭൂചലനത്തിനിടെ സീലിംഗ്…

Read More

ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം; ഭയന്ന് ജനം

കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കാണ്. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച കഴിഞ്ഞ് 12.20ഓടെയാണ് വലിയ രീതിയിൽ കെട്ടിടങ്ങൾ കുലുങ്ങി വിറയ്ക്കാൻ തുടങ്ങിയത്.  ജിയോളജിക്കൽ സർവേ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ആളപായവും ഭൂകമ്പത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെൻഡേൽ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണ് ജിയോളജിക്കൽ…

Read More

ജപ്പാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ചു. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട്…

Read More

ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്ത് റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ബാഴ്സലോണ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.  ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ഭൂചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പിൻസില്‍ ഭൂചലനം പതിവാണെന്നാണ്…

Read More