
ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി
2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയതാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം. നിലവിൽ ഇത് ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. 2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ)…