എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇ-പേയ്മെന്റ് സൗകര്യം ഒരുക്കണമെന്ന് ഒമാൻ മന്ത്രാലയം

എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകണമെന്നും ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ അഭ്യർഥിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാണിജ്യവ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തജാവുബ് പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഇ-പേയ്‌മെൻറ് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് കട ഉടമകൾക്കായി നിരവധി ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമെ, പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനും, സമഗ്രമായ…

Read More