
ഡി.വൈ.എഫ്.ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം
സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ് നയത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് ആദ്യം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്കാണ് നേതാക്കൾ ശശിതരൂരിനെ ഡൽഹിയിലെത്തി ക്ഷണിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ എന്നിവരാണ് തരൂരിനെ ക്ഷണിക്കാനായി എത്തിയത്. എന്നാൽ, ആ ദിവസങ്ങളിൽ മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് എല്ലാ ആശംസകളും…