
ദുബൈയിൽ റോഡപകട മരണത്തിൽ ഗണ്യമായ കുറവ്
ദുബൈ എമിറേറ്റിൽ റോഡപകട മരണങ്ങളിൽ വലിയ തോതിൽ കുറവ് സംഭവിച്ചതായി കണക്കുകൾ. കഴിഞ്ഞ 18 വർഷത്തിനിടെ റോഡപകട മരണങ്ങളിൽ 90 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ദുബൈ റോഡ് സുരക്ഷ നയം 2022-2026ന്റെ പുരോഗതി അവലോകനം ചെയ്യാനും 2024ൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കാനുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയും ദുബൈ പൊലീസും ചേർന്ന് നടത്തിയ യോഗത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. അപകട മരണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. 2007ൽ ലക്ഷം പേരിൽ 21.7 ആയിരുന്ന റോഡപകട മരണങ്ങൾ…