
നഷ്ടപ്പെട്ട 102,000 ദിർഹം അടങ്ങിയ ബാഗ് 30 മിനുറ്റിനുള്ളിൽ കണ്ടെത്തി തിരികെ നൽകി ദുബായ് പൊലീസ്
ദുബായ്: ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യുരിറ്റിയും പ്രത്യേക ടീമും പ്രകടമാക്കിയ കാര്യക്ഷമതയും മാനുഷികതയും പ്രകാശം പകർന്ന സംഭവമായി, 100,000ത്തിലധികം പണം, പാസ്പോർട്ടുകൾ, മറ്റ് വ്യക്തിഗത സാധനങ്ങൾ അടങ്ങിയ ബാഗ് 30 മിനിറ്റിനുള്ളിൽ തന്നെ തിരിച്ചെടുത്ത് ഒരു കുവൈത്തി കുടുംബത്തിന് തിരികെ നൽകി. ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ബ്രിഗേഡിയർ ഹമൂദ ബെൽസുവൈദ അൽ അമേരി പറഞ്ഞത് ഇങ്ങനെ. രണ്ട് കുവൈത്തി സഹോദരങ്ങൾക്കാണ് അവരുടെ കുടുംബത്തിലെ ഒരാളുടെ മരണവാർത്ത ലഭിച്ചത്. ഉടൻ തിരികെ വിമാനത്താവളത്തിലേക്ക് യാത്രചെയ്യുന്നതിനും…