കൊച്ചിയിൽ ലഹരിവേട്ട തുടര്‍ന്ന് പോലീസ്; കു​സാ​റ്റ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ

കൊ​ച്ചി ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ. ഭാരത് മാതാ കോളജിലെ രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് സൈദലിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥിയെ സ്റ്റേഷൻ ജാമ്യത്തിൽ രാത്രി തന്നെ വിട്ടയച്ചു. കൊല്ലം സ്വദേശിയാണ് സൈദലി. കുസാറ്റിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജികളിലുമാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. വേഷം മാറിയും സ്വകാര്യ വാഹനങ്ങളിലുമാണ് പോലീസ് സ്ഥലത്തെത്തിയത്.

Read More