മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടി തുടരും; ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം: അമിത് ഷാ

ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന  നടപടികൾ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണത്തിന്‍റെ  അത്യാർത്തിക്ക് വേണ്ടി  യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച  കാണിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും. നിർദയവും സൂക്ഷ്മവുമായ…

Read More

സുഹൃത്തിന് ലഹരി എത്തിച്ച് നൽകി ; ദുബൈയിൽ യുവതിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ

സു​ഹൃ​ത്തി​ന് ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത കേ​സി​ൽ ദു​ബൈ​യി​ൽ യു​വ​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വ്. 50,000 ദി​ർ​ഹം പി​ഴ​യും ഇ​വ​ർ അ​ട​ക്ക​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സ​ത്​​വ മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് പി​ടി​യി​ലാ​യ യു​വാ​വാ​ണ് ത​നി​ക്ക് ല​ഹ​രി എ​ത്തി​ച്ചു​ത​രു​ന്ന 30കാ​രി​യെ​കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. പ​രി​ച​യ​ത്തി​ന്റെ പേ​രി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി കോ​ട​തി​യി​ൽ വാ​ദി​ച്ചു. സ​മാ​ന​മാ​യ കേ​സി​ൽ നേ​ര​ത്തേ ഉ​ൾ​പ്പെ​ട്ട യു​വ​തി പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. വി​ചാ​ര​ണ വേ​ള​യി​ൽ കു​റ്റ​ങ്ങ​ൾ യു​വ​തി നി​ഷേ​ധി​ച്ചെ​ങ്കി​ലും വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി. ശി​ക്ഷ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​…

Read More

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യത; കൊച്ചിയിൽ കർശന പരിശോധന

നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി കൂടി ഉൾപ്പെട്ടിട്ടുള്ള ഡിജെ പാർട്ടികളും മറ്റും നഗരത്തിലും പ്രാന്തമേഖലകളിലും നടക്കാന്‍ സാധ്യതയുള്ളതിനാൽ ഇതും പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കു പുറമേ രാജ്യാന്തര ലഹരി കടത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലും പരിശോധനകൾ കർശനമാണ്. ബാങ്കോക്കിൽ നിന്ന് ട്രോളി ബാഗിൽ മിഠായിപ്പൊതികളായി കൊണ്ടുവന്ന മൂന്നര…

Read More

എംഡിഎംഎ കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

രാസലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ലഹരി കേസില്‍ തന്‍റെ ഡ്രൈവര്‍ പൊലീസിന്‍റെ പിടിയിലായതിനു പിന്നാലെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി.  ഇതോടെയാണ് തൊപ്പി മുന്‍കൂര്‍…

Read More

പ്രയാഗയ്ക്ക് പിന്നാലെ ഹോട്ടലിൽ മറ്റൊരു നടിയും എത്തി; ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഓംപ്രകാശും സുഹൃത്തുക്കളും തങ്ങിയ സെവൻസ്റ്റാർ ഹോട്ടലിൽ പ്രയാഗ മാർട്ടിന് പുറമേ മറ്റൊരു നടിയും എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത്. ഓംപ്രകാശിന്റെ മുറി സന്ദർശിച്ചോയെന്ന കാര്യം സ്ഥിരീകരിക്കാൻ നടിയെ ഉടൻ ചോദ്യം ചെയ്യും. ലഹരിപ്പാർട്ടി നടന്ന ദിവസം ഹോട്ടലിൽ നടി എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്ന് മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്….

Read More

പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത് പ്രയാഗ മാര്‍ട്ടിനാണെന്ന്; ശ്രീനാഥ് ഭാസി വന്നത് സുഹൃത്ത് വഴി: ഓം പ്രകാശ്‌

രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് പറഞ്ഞു.  ശ്രീനാഥ് ഭാസി കൂട്ടുകാരന്‍ മാത്രമാണ്. തന്റെ റൂമില്‍നിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ല. ഇതെല്ലാം ഷിഹാസിന്റെ റൂമില്‍നിന്നാണ് കിട്ടിയത്. ജീവിതത്തില്‍ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ല. മണല്‍ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനകത്ത് എത്രയോ പേര്‍…

Read More

മയക്കുമരുന്ന് ഉപയോഗം തെളിയിക്കാൻ കഴിഞ്ഞില്ല ; ഗുണ്ടാ നേതാവ് ഓം പ്രകാശിന് ജാമ്യം

ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദർശൻ അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യും. പ്രതികളുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ…

Read More

156 മരുന്നുസംയുക്തങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

 കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ. ഒന്നിലധികം മരുന്നുകള്‍ ചേര്‍ത്തുള്ളവയാണ് സംയുക്തങ്ങള്‍. ലോകത്താകമാനം 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം. ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകള്‍ ഇങ്ങനെ നിരോധിച്ചിരുന്നു. ഇതിനുപുറമേയാണ് 156 എണ്ണംകൂടി വരുന്നത്.പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ…

Read More

‘മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടി; വിദേശത്തുനിന്ന് യന്ത്രം കൊണ്ടു വരും’; ​ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ  മയക്കുമരുന്ന് ഉപയോ​ഗം കണ്ടെത്താൻ  12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോ​ഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോ​ഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫിസറായാലും ഡ്രൈവറായാലും സസ്പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു.   മുമ്പ് കെഎസ്ആർടിസി ബസിടിച്ച്…

Read More

ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു; പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ്

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.  ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി…

Read More