
കുട്ടിയെ മടിയിലിരുത്തി ഡ്രൈവിങ്; ദുബൈയിൽ വാഹനം പിടിയിൽ
പിഞ്ചുകുട്ടിയെ മടിയിൽ ഇരുത്തി ഡ്രൈവ് ചെയ്ത വാഹനം ദുബൈ പൊലീസ് പിടികൂടി. അടുത്തിടെ ദുബൈ നഗരത്തിൽ സ്ഥാപിച്ച സ്മാർട്ട് കാമറയിലാണ് ഗുരുതര ട്രാഫിക് നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. യു.എ.ഇയിലെ നിയമപ്രകാരം 10 വയസ്സിന് താഴെയും 145 സെന്റീമീറ്ററിന് താഴെ ഉയരവുമുള്ള കുട്ടികളെ ഡ്രൈവർ സീറ്റിൽ ഇരുത്തി വാഹനമോടിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ഇത്തരം നിയമലംഘനങ്ങൾ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുക മാത്രമല്ല, നിയമപരമായ നടപടികളും വിളിച്ചുവരുത്തുമെന്ന് ദുബൈ ട്രാഫിക് പൊലീസ് അറിയിച്ചു. സംഭവത്തിൽ വാഹനം പിടിച്ചെടുത്ത അധികൃതർ അശ്രദ്ധമായ ഇത്തരം…