പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും; അധിക തുക ഈടാക്കിത്തുടങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും. ഡ്രൈവിങ് പാസായാൽ ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ (2795 രൂപ) അധികം ഈടാക്കിത്തുടങ്ങി. ലൈസൻസ് പുതുക്കുമ്പോഴും ഈ തുക ഈടാക്കും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടി. ലൈസൻസ് കാലാവധി വിദേശികൾക്ക് 5 വർഷവും സ്വദേശികൾക്ക് 15 വർഷവുമാണ്. ഒരുരാജ്യത്തെയും പൗരത്വമില്ലാത്തവരും കുവൈത്തിൽ രേഖാമൂലം താമസിക്കുന്നവരുമായ ബിദൂനികൾക്ക് ഇഖാമ കാലയളവിലേക്കാണ് ലൈസൻസ് അനുവദിക്കുക.

Read More

സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒയാണ് സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ…

Read More

സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടിയെടുത്തത്

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടിയെടുത്തത്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു…

Read More

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. എന്നാൽ ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. കൂടാതെ 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം…

Read More

മൊബൈൽ ആപ്പിലൂടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാം; കുവൈത്തില്‍ സേവനങ്ങൾ കൂടുതൽ എളുപ്പമാകും

കുവൈത്തിൽ വാഹന സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. ഡ്രൈവിംഗ് ലൈസൻസും, വാഹന രേഖകൾ പുതുക്കലും,ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും സഹൽ…

Read More

ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകള്‍ ഓഡിറ്റ് നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. ഇതിനായി രാജ്യത്തെ ഗവർണറേറ്റുകളിലെ എല്ലാ ട്രാഫിക് വകുപ്പുകളുടെയും ആർക്കൈവുകൾ പരിശോധിക്കും. യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസൻസുകൾ നേടിയതിനെ തുടര്‍ന്നാണ്‌ ഓഡിറ്റിങ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരത്തെ ലൈസന്‍സ് നല്‍കുന്നതിന് ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തരം ഇളവുകള്‍ പുനപരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ ഏകദേശം 14 ലക്ഷം ഡ്രൈവിങ്…

Read More