
ഡ്രൈവറില്ലാ കാറുകളില്‍ സൗജന്യ യാത്ര ചെയ്യാൻ അവസരം
ഡ്രൈവറില്ലാ കാറുകളില്‍ സൗജന്യ യാത്ര ചെയ്യാൻ അവസരം. സഅദിയാത്ത്, യാസ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം വരെ ഡ്രൈവറില്ലാ കാറുകളില്‍ സൗജന്യ യാത്ര ചെയ്യാം. 18 ഡ്രൈവറില്ലാ കാറുകളാണ് സര്‍വീസ് നടത്തുക. ഭാവിയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ഇവയുടെ സേവനം വ്യാപിപ്പിക്കും. നേരത്തെ ഈ മേഖലകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് പുതിയ സംരംഭം. ഗതാഗത സംവിധാനത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കാനുള്ള അബൂദബി മൊബിലിറ്റിയുടെ യാത്രയിലെ നാഴികക്കല്ലാണ് സായിദ്…