
വേടന്റെ ദൃശ്യം കൊടുത്തവർ എന്തുകൊണ്ട് എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ചെയ്തില്ല; ഡോ. ജിന്റോ ജോൺ
വേടന്റെ രാഷ്ട്രീയ ചോദ്യങ്ങളോടും ചെറുത്തുനിൽപ്പുകളോടും യോജിപ്പുണ്ടെന്നും എന്നാൽ, ലഹരി ഉപയോഗത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇക്കാര്യത്തിൽ കേരള സർക്കാരും പൊലീസും എക്സൈസും സ്വീകരിക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഏതു പോസിറ്റീവ് ശ്രമത്തിനും പൂർണപിന്തുണ നൽകുന്നുവെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം, ചിലരുടെ മാത്രം സ്വകാര്യയിടങ്ങളിൽ ഒന്നര ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ അതാ ഞങ്ങൾ വലിയ വേട്ട നടത്തിയിരിക്കുന്നുവെന്ന വ്യാജ അവകാശവാദങ്ങളിൽ കേരളം വിശ്വസിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന്…