പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് ; പ്രതി ചെന്താമരയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പൊലീസിനൊപ്പം കൊല നടത്തിയ സ്ഥലത്തും അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊടുത്തത്. രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം…

Read More

ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണ ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകി. വിചാരണ ദിവസങ്ങളിൽ തലശ്ശേരി കോടതിയിൽ എത്താനാണ് അനുമതി. കോടതിയിൽ എത്താൻ പരോൾ വ്യവസ്ഥയിൽ ഇളവ് തേടി സുനി അപേക്ഷ നൽകിയിരുന്നു. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്. വിചാരണ നീട്ടിവെക്കണമെന്ന സുനിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് കൊടി സുനി. അതേസമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. 

Read More

വിവാഹ ദോഷം മാറാനെന്ന പേരിൽ സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസ് പ്രതി നിതീഷിനെതിരെ പുതിയ കേസ് ചുമത്തി

കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി നിതീഷിനെതിരെ ചുമത്തിയത്. നേരത്തെ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നേരത്തെ കേസ് എടുത്തിരുന്നു. സുഹൃത്തിന്‍റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്. 

Read More