നെന്മാറ ഇരട്ടക്കൊല കേസ്: രഹസ്യമൊഴി നൽകാൻ പോലും ഭയന്ന് പ്രധാന ദൃക്‌സാക്ഷി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് പ്രധാന സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന ഭയത്താലാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയ്‌ക്കുന്നതിനിടെ അസ്വാഭാവികമായ ശബ്‌ദം കേട്ട ഇയാൾ ഓടിയെത്തിയപ്പോൾ ലക്ഷ്‌മിയെ ചെന്താമര വെട്ടുന്നത് നേരിൽ കണ്ടുവെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. സുധാകരനും അമ്മ ലക്ഷ്‌മിയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്‌മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്….

Read More

ചെന്താമരയുടെ അറസ്റ്റ് നടപടിക്രമം പാലിക്കാതെയെന്ന് വാദം; ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന്

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന് പുറപ്പെടുവിക്കും. ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോൾ ചെന്താമരയുടെ അറസ്റ്റിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് വിവരം പ്രതിയെയും സഹോദരനെയും അറിയിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നടപടി ക്രമങ്ങളിലെ വീഴ്ച ജാമ്യം നൽകാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്.

Read More