രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ

രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്ക ഉയരുകയാണ്. പക്ഷികളിൽ പകരുന്ന വൈറസാണെങ്കിലും സസ്‌തനികളിലും ഇവ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ വളർത്ത് പൂച്ചകൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അന്ന് ഗവേഷകർ മറ്റ് രാജ്യങ്ങൾക്കും മുൻകരുതൽ നൽകിയതാണ്. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബറിൽ പക്ഷിപ്പനി ബാധിച്ച് നാഗ്‌പൂരിലും നിരവധി പൂച്ചകൾ…

Read More

സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ആറ് നിരക്കുകളിലുള്ള പാക്കേജുകൾ

സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാലായിരം റിയാൽ മുതലാണ് വ്യത്യസ്ത നിരക്കിലുള്ള ആറ് പാക്കേജുകൾ ആരംഭിക്കുന്നത്. സൗദിയിൽ ഇഖാമയുള്ള വിദേശികൾക്കും കുടുംബത്തിനുമാണ് ഹജ്ജ് ചെയ്യാൻ അവസരം. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് മുൻഗണ. 3984 റിയാലാണ് ഏറ്റവും കുറഞ്ഞ ഹജ്ജ് പാക്കേജ്. ഇതിന് പുറമെ 4036, 8092, 10366, 13150, 13733 റിയാൽ എന്നിങ്ങനെ മറ്റു അഞ്ച് പാക്കേജുകളുമുണ്ട്. വാറ്റുൾപ്പെടെയാണ് ഈ നിരക്ക്. ഏറ്റവും കുറഞ്ഞ നാലായിരത്തിന്റെ രണ്ട് പാക്കേജിലും മിനായിൽ തമ്പ് സൗകര്യം…

Read More