
പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാം വീട്ടിൽ മരിച്ച നിലയിൽ
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി എബ്രഹാം വീട്ടിൽ മരിച്ച നിലയിൽ. നെടുമ്പാശേരി തുരുത്തിയിലെ ഫാംഹൗസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. ഇന്നലെ വൈകീട്ടോടെയാണ് സഹോദരനൊപ്പം ഡോ. ജോര്‍ജ് പി അബ്രഹാം ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് ഡോക്ടറെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാം ഹൗസില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ…