പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ഡോക്ടറില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തിൽ ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകൾ നികത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഡിഎംഒ ഡോ.കെ.ആർ വിദ്യ വ്യക്തമാക്കി. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്നവർ പ്രതിസന്ധിയിലായിരുന്നു. തലേദിവസം ടോക്കൺ എടുത്താൽ മാത്രമാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ളവർ ജില്ലയ്ക്ക് പുറത്തെ സർക്കാർ ആശുപത്രികൾ ആശ്രയിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. കാർഡിയോളജി വിഭാഗത്തിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട നിരവധി പരാതികൾ…

Read More

ഇടുക്കി ഡിഎംഒയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഇടുക്കി ഡിഎംഒയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ്. ഇടുക്കി ഡി എം ഒ ഡോ. എൽ മനോജിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്‌പെൻഷൻ നടപടി. മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഡോ. എൽ മനോജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് എസ്…

Read More