
ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ചീഫ് ജസ്റ്റീസ് നൽകിയ റിപ്പോർട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ ആവശ്യപ്പെടുന്നു. ഹോളി ദിനത്തിലാണ് ജഡ്ജിയുടെ വസതിയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിത്. ഈ സംഭവത്തിലാണ് സുപ്രിം കോടതി വിശദമായ റിപ്പോർട്ട് പുറത്തു വിട്ടത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയ ഡൽഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ടാണ് സുപ്രിംകോടതി…