പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു: അപകടത്തിന് കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു

 പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഴ്സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. സമീപത്തെ വനിതാ വാർഡുകളിലുണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ വളരെ പെട്ടന്നുതന്നെ മാ​റ്റിയതിനാൽ വൻ അപകടമാണ് ഒഴിവായത്. മുറിയിൽ നിന്ന് തീ ആളിപ്പടരുകയും കറുത്ത പുക ഉയരുകയും ചെയ്തോടെ രോഗികളും കൂട്ടിരിപ്പുകാരും ആകെ പരിഭ്രാന്തരായി. അപകടസമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഞെട്ടിയുണർന്ന പലർക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ആശുപത്രിയിലെ ജീവനക്കാരും…

Read More

പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം; ദിവ്യയുടെ നടപടി അനുചിതമായി, പാർട്ടിയെ പ്രതിരോധത്തിലാക്കി: സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌. പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി. പൊതു ചർച്ച ഇന്ന് തുടരും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി…

Read More

വി.പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി; ഏക കണ്ഠമായാണ് തെരഞ്ഞെടുത്തത്

വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി. ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു അനുകൂലമായത്.  നിലവിലെ സെക്രട്ടറി ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. 11 പുതുമുഖങ്ങളാണ് 38 അംഗ ജില്ല കമ്മിറ്റിയിലുള്ളത്. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി. പൊന്നാനിയിൽ നിയമസഭ…

Read More

രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ: കെപി ഉദയഭാനു അടക്കം 6 പേരെ ഒഴിവാക്കി

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 25 വർഷം കേരള നിയമസഭാ എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്.  ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണിയെ…

Read More

കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറി; ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ

കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണൽ ജില്ലാ ജഡ്‌ജിയായ എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. നടപടി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ്. ജഡ്ജിയുടെ മോശം പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ സാരമായി ബാധിച്ചതായും കമ്മിറ്റി വിലയിരുത്തി. കോഴിക്കോട് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി. അതേസമയം കോടതി വളപ്പിനുള്ളിൽ നടന്ന സംഭവത്തെ വളരെ ഗൗരവത്തോടുകൂടിയാണ് കമ്മിറ്റി സമീപിച്ചത്. അതേസമയം ജില്ലാ…

Read More

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണം: ഹൈക്കോടതി

തൃശൂർ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ ഹൈക്കോടതി നിർദേശം. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫർക്ക പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണെന്ന് വ്യക്തമാക്കിയ കോടതി…

Read More

‘വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം’; സിപിഎം പ്രതിനിധികൾ

വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. സമ്മേളനം ഇന്ന് സമാപിക്കും. സിപിഎം കൊല്ലം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചർച്ചയിൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ…

Read More

തെറ്റായ പ്രവണതകളോട് പാർട്ടി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ല; കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ല: എം വി ഗോവിന്ദൻ

തെറ്റായ പ്രവണതകളോട് പാർട്ടി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ തിരുവല്ല സിപിഎമ്മിലെ വിഭാഗീയത പ്രശ്നപരിഹാരത്തിനുള്ള പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം  തുടങ്ങി തെറ്റിനോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കർശന നടപടിയാണ് നേതൃത്വം കരുനാഗപ്പള്ളിയിൽ കൈക്കൊണ്ടത് .കരുനാഗപ്പള്ളിയിലേത് വിഭാഗീയതയില്ലെന്നും പ്രാദേശിക തർക്കങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കരുനാഗപ്പള്ളി വിഭാഗീയതയിൽ സംസ്ഥാന സമിതി അംഗം സൂസൻ കോടിയെയും…

Read More

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടുമാണ് ലഭിച്ചത്. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. അതേസമയം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ രാജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം…

Read More

‘ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്; കണ്ണൂരിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം’; പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് അഭിനന്ദനങ്ങളുമായി പി.പി ദിവ്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട  രത്നകുമാരിക്ക്  അഭിനന്ദനങ്ങളുമായി പി.പി ദിവ്യ രംഗത്ത്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ  വിജയം. കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ  നാല് വർഷം കൊണ്ട്  നേടിയ നേട്ടങ്ങൾ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ4 സംസ്ഥാന അവാർഡുകൾ. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ്…

Read More