
വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?; പി ജയരാജനെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി മകൻ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജനെ ഉൾപ്പെടുത്താത്തിൽ അതൃപ്തി പരസ്യമാക്കി മകൻ ജയിൻ രാജ്. വാട്സാപ്പിൽ സ്റ്റാറ്റസ് പങ്കുവച്ചാണ് ജയിൻ രാജ് പ്രതിഷേധം അറിയിച്ചത്. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടുള്ള സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ജയിൻ രാജിന്റെ പ്രതിഷേധം. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ജയിൻ പങ്കുവച്ചത്. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തുമെന്ന് മകൻ ഉൾപ്പടെയുള്ള അണികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ…