
അബൂദബിയിൽ ഡിസ്നി തീം പാർക്ക് വരുന്നു
ഡിസ്നി ലാൻഡ് അബൂദബിയിൽ പുതിയ തീം പാർക്ക് തുറക്കുന്നു. മേഖലയിലെ ആദ്യത്തെയും ലോകത്തിലെ ഏഴാമത്തെയും ഡിസ്നി തീം പാർക്കാണ് അബൂദബിയിൽ തുറക്കുക. യാസ് ഐലൻഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഡിസ്നി സി.ഇ.ഒ ബോബ് ഐഗർ അബൂദബിയിലെ തീംപാർക്ക് പ്രഖ്യാപനം നടത്തിയത്. 102 വർഷത്തെ വാൾട്ട് ഡിസ്നി കമ്പനിയുടെ ചരിത്രത്തിൽ ഒട്ടേറെ നേട്ടങ്ങളും സവിശേഷ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൊന്ന് 1955ൽ ഡിസ്നി ലാൻഡ് തുറന്നതാണെന്നും 70 വർഷങ്ങൾക്കു ശേഷം തങ്ങളുടെ ആറ് ഡിസ്നി തീം പാർക്കുകളിലായി 400 കോടി…