‘മഹാകുംഭിലെ വെള്ളം ശുദ്ധം; വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യം’: നിയമസഭയിൽ യോ​ഗി ആദിത്യനാഥ്

മഹാകുംഭം നടക്കുന്ന പ്രയാ​ഗ്‍രാജിലെ ​ഗം​ഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മനുഷ്യ-മൃ​ഗ വിസർജ്യത്തിൽനിന്നാണ് പ്രധാനമായി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്. മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ  ഭാ​ഗമാണ് പ്രചാരണമെന്ന് യോ​ഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാ​ഗമായി കുടിയ്ക്കാനും (ആച്മൻ) വെള്ളം യോ​ഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ…

Read More

ഇ.പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇപി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.  കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹർജിയെന്ന് വിലയിരുത്തിയാണ് ഹർജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങൾ കോൺഗ്രസാണോ സിപിഎം ആണോ എന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകനോട് ആരാഞ്ഞു.

Read More

ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം 3 പേരെ പിരിച്ചുവിട്ടു; സന്ദീപ് ഘോഷിനെ വീണ്ടും പുറത്താക്കി

കൊൽക്കത്ത ആ.ർജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം മൂന്നു പേരെ ബംഗാൾ സർക്കാർ പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിൻസിപ്പൽ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്. മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടർന്ന് 12-ാം തീയതിയാണ് സുഹൃത ചുമതലയേൽക്കുന്നത്. സുഹൃതയ്ക്ക് പുറമേ വൈസ് പ്രിൻസിപ്പലും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ബുൾബുൾ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു. പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഒരു കൂട്ടം…

Read More

അനധികൃത സ്വത്ത് കേസിൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ഡികെയുടെ ഹർജി സുപ്രീം കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതിയിൽ  കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി ബി ഐ) രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഡി കെയുടെ ഹർജി സുപ്രീം കോടതി തള്ളി. ക്ഷമിക്കണം, തള്ളുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ഇത് സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എസ്‌ സി ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി….

Read More

ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്‌കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം ഡി ഇ ഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ സ്‌കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ മൂന്ന് മാസത്തെ…

Read More

അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യഹർജി തള്ളി, ജയിലിൽ തുടരണം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച തള്ളി. ഇതോടെ കേജ്‌രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ച കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടാണ് കേജ്‌രിവാൾ ആദ്യം സുപ്രീം കോടതിയെയും സുപ്രീം കോടതി റജിസ്ട്രിയെയും പിന്നീട് വിചാരണക്കോടതിയെയും സമീപിച്ചത്. ജൂൺ രണ്ടിന് വിചാരണക്കോടതി ഹർജി പരിഗണിച്ചെങ്കിലും വിധി പറയാൻ ജൂൺ 5ലേക്ക് മാറ്റിയതോടെ…

Read More

രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്ടികളാണെന്ന് പറഞ്ഞു; അധ്യാപികയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ

മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബെംഗളുരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ പിരിച്ചുവിട്ടു. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അധ്യാപിക സംസാരിച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്.  ഏഴാം ക്ലാസിലെ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിനിടയിൽ രാമൻ ഇതിഹാസ സൃഷ്ടിയാണെന്ന് അധ്യാപിക പറഞ്ഞതായാണ് റിപ്പോർട്ട്. ഗോധ്ര കൂട്ടക്കൊലയും ബിൽക്കിസ് ബാനോ കേസും പരാമർശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.  കുട്ടികളുടെ മനസ്സിൽ വെറുപ്പ് കുത്തിവയ്ക്കാനാണ്…

Read More

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്.  തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത…

Read More

കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു

കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാരെ സർവീസിൽ നിന്ന് പരിച്ചുവിട്ടു.കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ വിജിലൻസ് പിടികൂടിയ പികെ ബീനയെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവർ കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന് കേസിൽ ബീന ശിക്ഷിക്കപ്പെട്ടിരുന്നു. വിജിലൻസ് പിടിയിലായത് മുതൽ ബീന സസ്പെൻഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും സസ്പെൻഷൻ തുടർന്നു. ഏഴ് വർഷത്തെ കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ബീനക്കെതിരെ ശിക്ഷ വിധിച്ചത്. കേസിൽ കേരള…

Read More