
പാര്‍ട്ടിയുടെ നേതാവ് സാംക്രമിക രോഗം പടര്‍ത്തുന്ന കീടം; ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവിനെ അധിക്ഷേപിച്ച് സിഐടിയു
ആശാ വര്‍ക്കേഴ്‌സ് സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ. ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന് മുന്നിലും പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍. ആ പാര്‍ട്ടിയുടെ നേതാവ് സാംക്രമിക രോഗം പടര്‍ത്തുന്ന കീടം. വിഎസ്സിന്റെ കാലത്താണ് ആശമാര്‍ക്ക് വേതനം വര്‍ധിപ്പിച്ച് നല്‍കിയത്. ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പാട്ട കിലുക്കി പാര്‍ട്ടിയെ കണ്ടില്ലെന്നും പി ബി ഹർഷകുമാർ പറഞ്ഞു. പത്തനംതിട്ടയില്‍ സിഐടിയു നടത്തുന്ന ബദല്‍…