
‘പുരുഷന്മാർക്ക് മാത്രം ബീഫ്; നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല’: സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് സാന്ദ്ര തോമസ്
പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാറില്ലത്ത സാന്ദ്ര തോമസ്.വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. കെഎൽഎഫ് വേദിയിലായിരുന്നു വെളിപ്പെടുത്തൽ. ‘ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പെെസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നുവെന്ന് പറഞ്ഞു. എനിക്ക്…