
ഖത്തറിൽ ഡിസ്കൗണ്ട് വിൽപനക്ക് ഇനി പരിധിയില്ല
ചില്ലറ വിൽപന മേഖലയിൽ ഉത്തേജനം പകരുന്ന പ്രഖ്യാപനവുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾക്ക് വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ ഡിസ്കൗണ്ട് വിൽപ അനുവദിച്ചുകൊണ്ട് നിയമഭേദഗതി വരുത്തിയതായി മന്ത്രാലയം അറിയിച്ചു. ഡിസ്കൗണ്ട് വിൽപന സംബന്ധിച്ച 2018ലെ മന്ത്രിതല തീരുമാനത്തിലെ വ്യവസ്ഥകളിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതു പ്രകാരം, വർഷത്തിൽ പരിധിയില്ലാതെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് വിലക്കിഴിവ് ഉൾപ്പെടെ പ്രമോഷൻ പ്രഖ്യാപിച്ച് കച്ചവടം നടത്താം. വർഷത്തിൽ ഒന്നിലധികം ഡിസ്കൗണ്ട് വിൽപനക്ക് അനുവാദം നൽകുന്ന വിധത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക്…