സെക്രട്ടറിയേറ്റ് സമരത്തിന്റെ 22-ാം ദിനം; പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ

 പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം.   സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയിൽ ആകുമെന്ന് ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെകെ രമ പറഞ്ഞു. ഇവിടെ ഒരു…

Read More

സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിൽ ബജറ്റ് അവതരണം; കര്‍ഷക‍ര്‍ക്കും നിരാശ

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ അവസാന ബജറ്റ്. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചത് ധനമന്ത്രിയും പറഞ്ഞു വെക്കുകയായിരുന്നു. സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബജറ്റ് അവതരണം. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളായിരുന്നു. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവില്ല. 2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നുവെന്നും വനിത ശാക്തീകരണത്തിന് മുന്‍ തൂക്കം…

Read More

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് മോദി

പരാജയത്തിന്റെ നിരാശ പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ, ദയവുചെയ്ത് പാര്‍ലമെന്റിനുള്ളില്‍ പ്രകടിപ്പിക്കരുത്. സാധാരണക്കാരന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം ആവേശകരമാണ്. ഒമ്ബത് വര്‍ഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിച്ച്‌ ക്രിയാത്മകമായി മുന്നോട്ടുപോകണം. നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്ന് മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളില്‍നിന്ന് പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും മോദി…

Read More