
‘അന്ന് വലിയ സംവിധായകരോട് നോ പറഞ്ഞു, പണം എനിക്ക് സെക്കന്ററിയാണ്’; കീർത്തി സുരേഷ്
ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തന്റെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്. എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. രജിനിമുരുകനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ റിലീസിന് ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല. സിനിമയോട് പാഷനുള്ളത് കൊണ്ടാണ്…