മഹാകുംഭമേള എനിക്ക് രാഷ്‌ട്രീയ പ്രശ്നമല്ല; ഓരോത്തരും അവരവരുടെ വിശ്വാസം നിലനിർത്തണം: ദിഗ്‌വിജയ് സിംഗ്

മഹാകുംഭമേളയിൽ സ്നാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് . മാഘി പൂർണ്ണിമ ദിനമായ ഇന്നലെയാണ് അദ്ദേഹം ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയത്. അദ്ദേഹത്തോടൊപ്പം മകനും മുൻ മന്ത്രിയുമായ ജയ് വർധൻ സിംഗ്, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുകുന്ദ് തിവാരി എന്നിവരും ഉണ്ടായിരുന്നു. ജ്യോതിർപീഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹവും ദിഗ്‌വിജയ് സിംഗ് വാങ്ങി. ഓരോ വ്യക്തിയും തന്റെ വിശ്വാസം നിലനിർത്തണമെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. കഴിഞ്ഞ…

Read More

തർക്ക ഭൂമിയിൽ എന്തുകൊണ്ട് രാമക്ഷേത്രം പണിതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്; ക്ഷേത്രം നിർമിച്ചത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലെന്നും ദിഗ് വിജയ് സിംഗ്

തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് ക്ഷേത്രം അവിടെ തന്നെ നിർമിക്കാതിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്. രാമക്ഷേത്ര നിർമിച്ചിരിക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് ജനുവരി 22ന് ​നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാവിന്റെ പ്രതികരണം. ‘രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട തർക്കത്തിന് 150 വർഷത്തെ പഴക്കമുണ്ട്. രാമൻ…

Read More

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് ദിഗ്‌വിജയ് സിംഗ്

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സോണിയാ ഗാന്ധി സ്വീകരിച്ചു. സോണിയ അല്ലെങ്കിൽ അവരുടെ പ്രതിനിധിസംഘം ചടങ്ങിൽ പങ്കെടുക്കും. പോസ്റ്റീവായാണ് സോണിയ ക്ഷണത്തെ കാണുന്നതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. സോണിയക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, എന്നിവർക്കും ക്ഷണക്കത്ത് അയച്ചതായി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചിരുന്നു. രാമക്ഷേത്രം പൊതുസ്വത്താണെന്നും പ്രതിഷ്ഠാ ചടങ്ങ്…

Read More