
പിഴയൊക്കെ എന്ത്; നോട്ടെഴുത്ത് നിർത്താതെ ദിഗ്വേഷ്; ഇത്തവണ ഗ്രൗണ്ടിൽ
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പിഴശിക്ഷ ലഭിച്ചിട്ടും നോട്ട്ബുക്ക് സെലിബ്രേഷനിൽ നിന്ന് പിൻമാറാതെ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് രാത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരെയ്നെ(30) പുറത്താക്കിയതിന് പിന്നാലെയാണ് തന്റെ ട്രേഡ്മാർക്ക് സെലിബ്രേഷൻ ലഖ്നൗ സ്പിന്നർ പുറത്തെടുത്തത്. സാധാരണ കൈയ്യിലാണ് എഴുതിയതെങ്കിൽ ഇത്തവണ ഗ്രൗണ്ടിലാണെന്ന മാറ്റം മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ദിഗ്വേഷിന്റെ സെലിബ്രേഷന് ബിസിസിഐ പിഴ വിധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ ഐപിഎൽ സീസണിൽ രണ്ട് തവണ ദിഗ്വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. പഞ്ചാബ്…