
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിൽ, 360 സേവന നയത്തിൻറെ രണ്ടാംഘട്ടം പൂർത്തിയാക്കി ആർ.ടി.എ
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി അവതരിപ്പിച്ച 360 നയത്തിൻറെ രണ്ടാം ഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാരുമായി ബന്ധപ്പെട്ട സേവനങ്ങളും വാഹനങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളും പൂർണമായും ഡിജിറ്റൽവത്കരിക്കാൻ ഇതിലൂടെ കഴിഞ്ഞതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ആർ.ടി.എയുടെ മൊത്തം സേവനങ്ങളുടെ 40 ശതമാനം ഡിജിറ്റൽവത്കരിക്കാനായിട്ടുണ്ട്. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും അതുവഴി ഉപഭോക്താക്കളുടെ…