
ഡിജിറ്റൽ പേയ്മെൻ്റുകൾ വർധിച്ചു ; ഒമാനിൽ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു
ഒമാനിൽ എ.ടി.എം ഇടപാടുകൾ കുറയുന്നതായി റിപ്പോർട്ട്. അടുത്ത കാലത്തായി കൂടുതൽ ഉപയോക്താക്കൾ മൊബൈൽ അധിഷ്ഠിത പേമെന്റുകളിലേക്ക് മാറിയതാണ് ഈ പ്രവണതക്ക് കാരണം. എ.ടി.എം ഇടപാടുകൾ 2022ലെ 15 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 11 ശതമാനമായി കുറഞ്ഞു. ഉപയോക്താക്കളുടെ മറ്റു ഡിജിറ്റൽ പേമെന്റ് ചാനലുകളിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ എ.ടി.എമ്മുകളുള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്-565. 173 എ.ടി.എമ്മുകളുമായി വടക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. 2023ൽ മൊത്തം എ.ടി.എമ്മുകളുടെ എണ്ണം 40 ആയി വർധിച്ചു. ഉപഭോക്താക്കൾ ഇലക്ട്രോണിക് ബാങ്കിങ്ങിനെ…