
അബൂദബി ബീച്ച് ഭിന്നശേഷി സൗഹൃദം; കടലിന്റെ ഭംഗി നുകരാന്‍ ബീച്ചില്‍ പ്രത്യേക സൗകര്യം
കാഴ്ചശക്തിയില്ലാത്തവര്‍ക്കും കടലിന്റെ ഭംഗി നുകരാന്‍ ബീച്ചില്‍ പ്രത്യേക സൗകര്യമൊരുക്കിയിരിക്കുകയാണ് അബൂദബി. സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനുമായി സഹകരിച്ച് അബൂദബി സിറ്റി മുനിസിപാലിറ്റിയാണ് കോര്‍ണിഷിലെ ഗേറ്റ് 3ന് സമീപം 100 ചതുരശ്ര മീറ്റര്‍ ബീച്ച് സജ്ജീകരിച്ചിരിക്കുന്നത്. കാഴ്ചശക്തിയില്ലാത്തവര്‍ക്കായി സുരക്ഷിതവും ആസ്വാദ്യകരവുമായ പരിസ്ഥിതിയാണ് ബീച്ചില്‍ ഒരുക്കി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നീന്തുന്നതിനും വിനോദത്തിലേര്പ്പെടുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബീച്ചിലേക്ക് സൗജന്യ വാഹന സൗകര്യം, കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് വഴി തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള തറയോടുകള്‍, നീന്തല്‍ മേഖലയുടെ…