
കാട്ടുപന്നി ആക്രമണം; കണ്ണൂരില്‍ കർഷകന് ദാരുണാന്ത്യം
കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.